കോഴിക്കോട്: മാസങ്ങള്‍ക്ക് മുമ്പ് താമരശ്ശേരിയില്‍ നിന്ന് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ രണ്ടാം പ്രതിയും പിടിയിലായി. കോഴിക്കോട് പെരുമണ്ണ സ്വദേശി നൗഷാദിനെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ അലി ഉബൈറാന്‍ നേരത്തെ അറസ്റ്റിലായിരുന്നു.
നവംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമരശ്ശേരി സ്വദേശിയും വ്യാപാരിയുമായ അഷറഫിനെയാണ് അലി ഉബൈറാന്റെ നേതൃത്വത്തിലുളള സംഘം തട്ടിക്കൊണ്ടുപോയി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ആറ്റിങ്ങലില്‍ ഉപേക്ഷിച്ചത്. അലിഉബൈറാനും അഷറഫിന്റെ ബന്ധുവും തമ്മിലുണ്ടായ പണമിടപാടിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണം.