തെന്നിന്ത്യ നടി കനിഹയ്ക്ക് പരുക്കേറ്റു. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. താന്‍ പുതിയ ബൂട്ടുകള്‍ ഉപയോഗിച്ച് ബാലന്‍സ് ചെയ്യാന്‍ പഠിക്കുന്നുവെന്നാണ് പരുക്ക് ഭേദമാകുന്നതിനെ കുറിച്ച് കനിഹ എഴുതിയിരിക്കുന്നത്. പരിക്കേറ്റതിനെ തുടര്‍ന്ന് നടക്കുന്ന ചിത്രവും ഇന്‍സ്റ്റാഗ്രാമില്‍ നടി പങ്കുവെച്ചിട്ടുണ്ട്. തനിക്ക് ലിഗമെന്റ് ഇന്‍ജറിയാണെന്നും അഞ്ചുദിവസത്തിനുള്ളില്‍ ഇത് ശരിയാകുമെന്നും കനിഹ കുറിച്ചു.
അതേസമയം, കനിഹ നായികയായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ‘പെര്‍ഫ്യൂം’ ആണ്. ഹരിദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കനിഹയ്ക്ക് പുറമേ പ്രതാപ് പോത്തന്‍, ടിനി ടോം, പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീല്‍ കുമാര്‍, വിനോദ് കുമാര്‍, ശരത്ത് മോഹന്‍, ബേബി ഷമ്മ, ചിഞ്ചുമോള്‍, അല്‍ അമീന്‍,നസീര്‍, സുധി, സജിന്‍, രമ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് ചിത്രം പറയുന്നത്.