ന്യൂ ഡല്‍ഹി: ത്രിപുര മുഖ്യമന്ത്രിയായി മണിക്ക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അഗര്‍ത്തലയിലെ വിവേകാനന്ദ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി,കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ പങ്കെടുക്കും.
കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും കേന്ദ്ര നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തും. തിങ്കളാഴ്ച ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് മണിക്ക് സാഹയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. അതേസമയം, സിപിഎം കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.