തൃശൂര്‍: തൃശൂര്‍ തിരുവാണിക്കാവില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ മരിച്ചു. ചേര്‍പ്പ് സ്വദേശി സഹറാണ് (32)മരിച്ചത്. ചികില്‍സയിലിരിക്കെയാണ് മരണം.
കഴിഞ്ഞമാസം 18ന് അര്‍ധരാത്രിയാണ് സഹറിന് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. രാത്രി വനിതാ സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് സഹറിനെ ആറംഗസംഘം ചോദ്യം ചെയ്തതും മര്‍ദിച്ചതും. ക്രൂര മര്‍ദ്ദനത്തിന് ഇരയായ സഹിറിനെ ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു.
യുവാവിനെ ആറംഘ സംഘം അതിക്രൂരമായി മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം, കേസിലെ പ്രതികളെ പിടികൂടാന്‍ ഇതുവരെ പൊലീസ് സാധിച്ചിട്ടില്ല. ആറ് പേരും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. തൃശൂര്‍ തൃപ്രയാര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹര്‍.