തൃശൂര്‍: തൃശൂരില്‍ വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു. ഇന്നു രാവിലെ എട്ടുമണിയോടെ തൃപ്രയാറിലാണ് സംഭവം. ചെന്ത്രാപ്പിന്നി സ്വദേശി നാസിനിയാണ് (35) മരിച്ചത്.
ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് റോഡില്‍ വീഴുകയായിരുന്നു. ലോറി നാസിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്ത് വെച്ച് തന്നെ നാസിനി മരിച്ചിരുന്നു. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തൃപ്രയാര്‍ ലെമെര്‍ പബ്ലിക് സ്‌കൂളിലെ അധ്യാപികയായിരുന്നു.