മെക്സിക്കോയിലെ വെരാക്രൂസ് സംസ്ഥാനത്ത് ഉപേക്ഷിക്കപ്പെട്ട ട്രക്കിൽ 340 പേരെ കണ്ടെത്തി. ഇവരിൽ 103 പേർ പ്രായപൂർത്തിയാകാത്തവരാണെന്ന് മെക്സിക്കൻ അധികൃതർ അറിയിച്ചു.
ഹോണ്ടുറാസ്, ഗ്വാട്ടിമാല, എൽ സാൽവഡോർ, ഇക്വഡോർ എന്നീ മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളാണ് ഇവർ. മെക്സിക്കോ വഴി യുഎസിലേക്ക് കടക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു.