മേഘാലയ മുഖ്യമന്ത്രിയായി കോൺറാഡ് സാംഗ്മ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. അറുപതംഗ നിയമസഭയിൽ സാംഗ്മയ്ക്ക് 45 പേരുടെ പിന്തുണയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
മേഘാലയയിൽ മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാർ വരെയാകാം. 26 അംഗങ്ങളുള്ള എൻപിപിക്ക് മുഖ്യമന്ത്രിപദമടക്കം എട്ടു മന്ത്രിസ്ഥാനം ലഭിക്കും. യുഡിപിക്ക് രണ്ടും ബിജെപി, എച്ച്സ്പിഡിപി പാർട്ടികൾക്ക് ഓരോ മന്ത്രിസ്ഥാനം വീതവും ലഭിക്കും.മേഘാലയ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു.