തിരുവനന്തപുരം: വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളവും തമിഴ്നാടും ചേർന്ന് വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെടുകയായിരുന്നു. പെരിയാര്‍ വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തത് അനുസ്മരിച്ചായിരുന്നു സ്റ്റാലിന്റെ ആഹ്വാനം.
മാറു മറയ്ക്കൽ സമരത്തിന്റെ 200-ാം വാർഷികവുമായി ബന്ധപ്പെട്ട് തമിഴ്നാട് മതനിരപേക്ഷ പുരോഗമന മുന്നണിയുടെ നേതൃത്വത്തിൽ നാഗർകോവിലിൽ നടന്ന പരിപാടിയിലാണ് സ്റ്റാലിൻ ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.
ഇതോടെ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ സ്റ്റാലിനെ മുഖ്യമന്ത്രി ക്ഷണിച്ചു. സ്റ്റാലിൻ തന്റെ സഹോദരനെന്ന് പിണറായി വിജയൻ പറഞ്ഞു.