കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമ കേസിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർ കൂടി കീഴടങ്ങി. അതുൽ, അഖിൽ, നന്ദകുമാർ,ജോയൽ, നാസർ, അനന്തു, അശ്വിൻ എന്നിവരാണ് കീഴടങ്ങിയത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായ പ്രതികളുടെ എണ്ണം 16 ആയി.
സംഭവത്തിലെ പ്രധാന പ്രതിയായ എസ് എഫ് ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബു നേരത്തെ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പ്രതികൾ കീഴടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ഹാജരാക്കിയ പ്രതികളുടെ ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞത്. എസ് എഫ് ഐ എറണാകുളം ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു, എറണാകുളം ഏര്യാ സെക്രട്ടറി ആശിഷ്, ജില്ലാ ജോ. സെക്രട്ടറി രതു കൃഷ്ണൻ എന്നിവരും കേസിൽ പ്രതികളാണ്.