കണ്ണൂര്‍: കണ്ണൂരില്‍ ചവറിന് തീയിടുന്നതിനിടെ പൊള്ളലേറ്റ് വയോധിക മരിച്ചു. ചപ്പമല പൊന്നമ്മ കുട്ടപ്പന്‍ (60) ആണ് മരിച്ചത്. കൊട്ടിയൂര്‍ ചപ്പമലയില്‍ ഇന്നു രാവിലെ ഒന്‍പത് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.
വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തിലെ ചവറിന് തീയിടുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, കൊട്ടിയൂര്‍ വനത്തിലേക്ക് പടര്‍ന്ന തീ ഫയര്‍ ഫോഴ്‌സ് എത്തി അണച്ചു.