കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ (സുനില്‍ കുമാര്‍) ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്.
കഴിഞ്ഞ ആറുവര്‍ഷമായി താന്‍ ജയിലിലാണെന്നും ജാമ്യം ലഭിച്ചിട്ടില്ലെന്നും കാണിച്ചാണ് സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രതി വിചാരണ തീരാതെ ജയിലില്‍ കഴിയുകയാണെന്നും അതിനാല്‍ പ്രതി ചെയ്തിരിക്കുന്ന കുറ്റകൃത്യത്തിന്റെ ആഴം കൂടി പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സുനിയുടെ ജാമ്യാപേക്ഷയില്‍ കോടതി വാദം പൂര്‍ത്തിയാക്കിയത്. 2017ലാണ് നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അറസ്റ്റിലായത്. നിലവില്‍ എറണാകുളം സബ് ജയിലില്‍ കഴിയുന്ന സുനിയെ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണു വിചാരണയ്ക്കു ഹാജരാക്കിയത്.