നിയന്ത്രണംവിട്ട കാറിടിച്ച് കുടുംബത്തിലെ രണ്ട് കുഞ്ഞുങ്ങളടക്കം നാലു പേർ മരിച്ചു. ഉത്തർ പ്രദേശിലെ വാരാണസിയിൽ സാരാനാഥ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.വിശാൽ, ഭാര്യ ഇന്ദ്രാവതി ദേവി, അൻഷിക, സന്ധ്യ എന്നീ മൂന്നു വയസ്സുകാരായ മക്കൾ എന്നിവരാണ് മരിച്ചത്. ഹൃദയ്പൂരിൽനിന്നുള്ളവരാണ് കുടുംബം.വിവാച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങാൻ റോഡരികിൽ വാഹനം കാത്തുനിൽക്കവെയായിരുന്നു കാർ ഇടിച്ചു കയറുകയായിരുന്നു.കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. പരിക്കേറ്റ ഡ്രൈവറുടെ നില ഗുരുതരമാണ്.