കൊച്ചി: പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ റോഡരികില്‍ പുള്ളിമാനെ ചത്ത നിലയില്‍ കണ്ടെത്തി. രാവിലെ നടക്കാന്‍ ഇറങ്ങിയ ആളുകളാണ് പുള്ളിമാന്റെ ജഡം കണ്ടത്. വിവരമറിഞ്ഞ് കുറുപ്പുംപടി പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനം ഇടിച്ച് ചത്തതായിരിക്കാമെന്നാണ് സംശയം.