മുംബൈയിൽ 58.74 കോടി രൂപയുടെ മയക്കുമരുന്നുമായി നൈജീരിയൻ പൗരൻ പിടിയിൽ. ഇമ്മാനുവൽ ഐഡി പോളിനെയാണ് പാൽഘർ ജില്ലയിലെ പ്രഗതിനഗറിൽനിന്ന് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രൈം ഡിറ്റക്‌ഷൻ സെല്ലാണ് പ്രതിയെ അറസ്റ്റുചെയ്തത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊക്കെയ്ൻ ഉൾപ്പടെയുള്ള ലഹരിവസ്തുക്കൾ കണ്ടെടുത്തത്.