മുംബൈ-ഗോവ റൂട്ടിൽ വന്ദേഭാരത് തീവണ്ടി സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി റാവുസാഹേബ് ദൻവെ അറിയിച്ചു. സംസ്ഥാനത്തെ നിയമസഭാംഗങ്ങളുടെ യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
കൊങ്കൺപാതയിലെ വൈദ്യുതീകരണം പൂർത്തിയായതിനാലാണ് വന്ദേഭാരത് ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ കൊങ്കൺമേഖലയിലെ റെയിൽവേയുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങൾ നിയമസഭാംഗങ്ങൾ മന്ത്രിയുമായി ചർച്ചചെയ്തു. സാവന്ത്‌വാഡി-ദിവ ട്രെയിൻ സർവീസ് ദാദർവരെ നീട്ടണമെന്ന ആവശ്യവും അംഗങ്ങൾ ഉന്നയിച്ചു.