അമീബയുടെ ആക്രമണത്തിൽ ഫ്ലോറിഡ സ്വദേശി മരിച്ചു .തെക്ക് പടിഞ്ഞാറൻ ഫ്ലോറിഡയിലെ ഷാർലെറ്റ് കൗണ്ടിയിലാണ് സംഭവം. ടാപ് വെള്ളം കൊണ്ട് മുഖം കഴുകുന്നതിനിടെ അമീബ മൂക്കിലൂടെ കടന്നിരിക്കാമെന്നാണ് കരുതുന്നത്. ഇതിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.ഫെബ്രുവരി 23നാണ് ഇയാളിൽ അമീബ സാന്നിദ്ധ്യമുണ്ടെന്ന് ഫ്ലോറിഡ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചത്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ‘ നേഗ്ലേറിയ ഫൗലേറി “എന്ന ഈ അമീബ തലച്ചോറിനെ ബാധിക്കുന്നത് അമീബിക് മെനിഞ്ചൈറ്റിസ് രോഗത്തിന് കാരണമാകുന്നു. ഏകകോശ ജീവിയായ അമീബകൾക്കിടയിൽ ഏറ്റവും അപകടകാരിയാണ് നേഗ്ലേറിയ ഫൗലേറി.