ബംഗ്ലാദേശിൽ തുറമുഖ നഗരമായ ചിറ്റഗോങ്ങിൽ നിന്ന് 40 കിലോമീറ്റർ അകലെ തെക്ക് കിഴക്കായുള്ള സീതാകുണ്ഡയിലെ ഓക്സിജൻ പ്ലാന്റിൽ വൻ സ്ഫോടനം. 6 പേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റു. ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 4.30ഓടെയായിരുന്നു പൊട്ടിത്തെറി. പിന്നാലെ പ്ലാന്റിൽ വൻ തീപിടിത്തമുണ്ടായി. ഇന്നലെ രാത്രി വൈകിയും മേഖലയിൽ രക്ഷാപ്രവർത്തനം തുടർന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ അറിയിച്ചു.