നോംപെന്‍ : രാജ്യദ്രോഹ കുറ്റത്തിന് കംബോഡിയന്‍ പ്രതിപക്ഷ നേതാവ് കെം സോഖയ്ക്ക് 27 വര്‍ഷം വീട്ടുതടങ്കല്‍ ശിക്ഷ വിധിച്ചു. പ്രധാനമന്ത്രി ഹുന്‍ സെന്നിന്റെ നേതൃത്വത്തിലെ ഭരണകൂടത്തെ പുറത്താക്കാന്‍ വിദേശ ശക്തികളുമായി ഗുഢാലോചന നടത്തിയെന്നതാണ് പ്രതിപക്ഷ നേതാവിനെതിരെയുള്ള കുറ്റം.
2017ലാണ് യുഎസിന്റെ പിന്തുണയുള്ള ജനാധിപത്യ ഗ്രൂപ്പുകളില്‍ നിന്ന് പിന്തുണ ലഭിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കെം സോഖ അറസ്റ്റിലായത്.
അതേസമയം, കെമ്മിന്റെ വിചാരണ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച അവകാശ സംഘടനകള്‍ ശിക്ഷാ നടപടിയെ അപലപിച്ചു.