മലപ്പുറം: അബുദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. ചങ്ങരംകുളം സ്വദേശി യാസിര്‍ (38)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ബിസിനസ് സംബന്ധമായ ചര്‍ച്ചയ്ക്കിടെ പ്രകോപിതനായ ബന്ധു യുവാവിനെ കുത്തുകയായിരുന്നു. ഉടന്‍ തന്നെ യാസിറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ടു മാസം മുന്‍പാണ് യാസിര്‍ ബന്ധുവായ മുഹമ്മദ് ഗസാനിയെ അബുദാബിയില്‍ ജോലിക്കായി കൊണ്ടുവന്നത്. മുഹമ്മദ് ഗസാനി കൂടുതല്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം ഉണ്ടായതെന്നും ഇയാള്‍ യാസിറിനെ കുത്തുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. അബൂദബി മുസഫയില്‍ സ്വന്തമായി സ്ഥാപനം നടത്തുകയായിരുന്നു യാസിര്‍. അബ്ദുല്‍ഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ്. ഭാര്യ റംല ഗര്‍ഭിണിയാണ്. രണ്ടു മക്കളുണ്ട്.