ലക്നോ: വ്യാജമരുന്ന് മരുന്ന് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന മൂന്ന് പേരെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു. മാരിയൺ ബയോറ്റെക് എന്ന സ്ഥാപനത്തിലെ ജീവനക്കാരായ അതുൽ റാവത്ത്, ടുഹിൻ ഭട്ടാചാര്യ, മൂൽ സിംഗ് എന്നിവരാണ് പിടിയിലായത്.
2022 ഡിസംബറിൽ ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ വ്യാജ കഫ് സിറപ്പ് നിർമിച്ച കമ്പനിയുമായി ബന്ധമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
മാരിയൺ ബയോടെക്കിൽ കേന്ദ്ര ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷൻ നടത്തിയ പരിശോധനയ്ക്കൊടുവിലാണ് ഇവർ പിടിയിലായത്. സ്ഥാപനത്തിന്റെ ലൈസൻസ് ഉത്തർ പ്രദേശ് സർക്കാർ റദ്ദാക്കി.