തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരില്‍ മദ്യപിച്ചെത്തിയ മകന് അച്ഛനെ കൊലപ്പെടുത്തി. പനപ്പാംകുന്ന് ഈന്തന്നൂല്‍ കോളനിയില്‍ രാജന് (60) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മകന് രാജേഷിനായി (28) പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
അതേസമയം, കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കിയ നിലയിലാണ് രാജന്റെ മൃതദേഹം കണ്ടെത്തിയത്. ഈ സമയത്ത് അച്ഛനും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മദ്യപിച്ചെത്തി വഴക്കിട്ട സുരാജ് അച്ഛനെ കൊലപ്പെടുത്തിയ വിവരം അയല്‍വാസികളെ അറിയിച്ച ശേഷം രക്ഷപെടുകയായിരുന്നു.