കൊച്ചി: വരാപ്പുഴയിൽ പടക്ക നിർമാണം നടത്തിയത് നിയമവിരുദ്ധമായെന്ന് എഫ്ഐആർ. പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നടത്തിപ്പുകാർക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് പോലീസ് കേസെടുത്തു.
പോലീസും ബോംബ് സ്ക്വാഡും സ്ഫോടനവിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. അനുവദനീയമായ അളവിലും കൂടുതൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പടക്കം സൂക്ഷിച്ചിരുന്നതെന്നും എഫ്ഐആറിൽ പറയുന്നു.
ഇതോടെയാണ് കുറ്റകരമായ നരഹത്യയ്ക്ക് നടത്തിപ്പുകാരായ സഹോദരങ്ങളെ പ്രതിയാക്കി പോലീസ് കേസെടുത്തത്. ഒന്നാം പ്രതി ജെൻസൺ ഒളിവിലാണ്. രണ്ടാം പ്രതിയായ ജാൻസൺ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്.