ഇടുക്കി: ഇടുക്കിയില്‍ നവദമ്പതികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഭര്‍ത്താവ് മരിച്ചു. ഫോര്‍ട്ട്‌കൊച്ചി സ്വദേശി ചക്കാലക്കല്‍ ഷെന്‍സന്‍ (36)ആണ് മരിച്ചത്. ചിന്നക്കനാല്‍ ഗ്യാപ്പ് റോഡില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.