ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്റെയും ധര്‍മേന്ദ്രയുടെയും മുംബൈയിലെ വസതിക്കു നേരെ ബോംബ് ഭീഷണി. നാഗപൂര്‍ പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാതന്റെ ഫോണ്‍ സന്ദേശമെത്തിയത്. ഉടന്‍തന്നെ നാഗപൂര്‍ പൊലീസ് മുംബൈ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് മുംബൈ പൊലീസിന്റെ ബോംബ് സ്‌ക്വാഡ് ടീം ഇരുവരുടെയും വീട് പരിശോധിച്ചു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, അമിതാഭ് ബച്ചന് മുംബൈയില്‍ അഞ്ച് വീടുകളുണ്ട്. ജല്‍സ, ജനക്, വത്സ, പ്രതീക്ഷ. പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ താമസിച്ചിരുന്നത്. നിലവില്‍ ബച്ചന്‍ കുടുംബം കഴിയുന്നത് ജല്‍സയിലാണ്. ജുഹുവിലെ ബെംഗ്ലാവിലാണ് ധര്‍മേന്ദ്രയുടെ താമസം.