ഏതന്‍സ് : ഗ്രീസില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ 85 പേര്‍ക്ക് പരിക്കേറ്റു. 350 യാത്രക്കാര്‍ ട്രെയിനില്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം. ഇതില്‍ 250 പേരെയും രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടിയുടെ അഘാതത്തില്‍ നാല് ബോഗികള്‍ പാളം തെറ്റി. ആദ്യത്തെ രണ്ട് ബോഗികള്‍ പൂര്‍ണമായും കത്തി നശിച്ചു.
അതേസമയം, സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഗവര്‍ണര്‍ ആഗോരസ്റ്റോസ് അറിയിച്ചു. ബോഗികള്‍ ഉയര്‍ത്തുന്നതിനായി കൂടുതല്‍ ക്രെയിനുകള്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
.