തിരുവനന്തപുരം: ഇന്ത്യ, ദക്ഷിണാഫ്രിക്ക, യുഎഇ, യുഎസ്എ എന്നിവിടങ്ങളില്‍ 150-ലധികം ലാബുകളും 2000-ലധികം ശേഖരണ കേന്ദ്രങ്ങളുമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച 4 പാത്തോളജി ലബോറട്ടറി ശൃംഖലകളിലൊന്നായ ന്യൂബര്‍ഗ് ഡയഗ്നോസ്റ്റിക്സ് ഇന്ത്യ കേരളത്തിലെ ഏറ്റവും പഴക്കമേറിയ പ്രമുഖ മെഡിക്കല്‍ ഡയഗ്നോസ്റ്റിക്സ് നെറ്റ്വര്ക്കായ എം ഡി സി സ്കാന്‍സ് ആന്‍ഡ് ലാബുമായി കൈകോര്‍ക്കുന്നു. ഇതോടെ നവീന ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള മെഡിക്കല്‍ പരിശോധനകള്‍ ഇനി തിരുവനന്തപുരത്തും ലഭ്യമാകും.
ന്യൂബര്‍ഗ് എംഡിസി സ്കാന്‍സ് ആന്‍ഡ് ലാബ് ന്യൂബെര്‍ഗ് ഡയഗ്നോസ്റ്റിക്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ജി.എസ് .കെ വേലു, എം ഡി സി സ്കാന്‍സ് ആന്‍ഡ് ലാബ്സ് മാനേജിംഗ് ഡയറക്ടര്‍ എം.എന്‍ ഷിബു എന്നിവരുടെ സാന്നിധ്യത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു.
ന്യൂബെര്‍ഗ് എംഡിസി സ്കാന്‍ ആന്‍ഡ് ലാബ് തുറന്നതോടെ ന്യൂബര്‍ഗ് ഡയഗ്നോസ്റ്റിക്സിന്റെ വിപുലമായ ശൃംഖലയും ക്ലിനിക്കല്‍ വൈദഗ്ധ്യവും തിരുവനന്തപുരത്തെ ജനങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും ലഭ്യമാകും. ഉയര്‍ന്ന നിലവാരത്തിലുള്ള പരിശോധനയും ഇവിടെ സാധ്യമാകും. കൃത്യവും സമയബന്ധിതവുമായ ഫലങ്ങള്‍ ഉറപ്പാക്കാന്‍ അത്യാധുനിക സാങ്കേതികവിദ്യയും ഉപകരണങ്ങളും അത്യാധുനിക കേന്ദ്രത്തിലുണ്ട്. പാത്തോളജിയും റേഡിയോളജിയും ഉള്‍പ്പെടുന്ന പരിശോധന കേന്ദ്രത്തില്‍ ഹൈ-എന്‍ഡ് ഡയഗ്നോസ്റ്റിക് സേവനങ്ങള്‍ ലഭ്യമാകും.
മികച്ച ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും സ്ഥിരമായ ഗുണനിലവാര പരിശോധനകള്‍ ഉറപ്പാക്കുകയും ചെയ്യുന്ന ലാബ് 4 സംയോജിത ഡയഗ്നോസ്റ്റിക് സെന്ററുകളിലൂടെയും എംആര്‍ഐ, സിടി, അള്‍ട്രാസൗണ്ട്, എക്സ്- തുടങ്ങിയ അടിസ്ഥാന റേഡിയോളജി ഡയഗ്നോസ്റ്റിക്സുകളുള്ള 6 പാത്തോളജി പ്രോസസ്സിംഗ് ലാബുകളിലൂടെയും 1000-ലധികം പാത്തോളജിക്കല്‍ പരിശോധനകള്‍ ന്യൂബര്‍ഗ് എംഡിസി സ്കാന്‍സിന് തിരുവനന്തപുരം ജില്ലയില്‍ ആകെ 20 ടച്ച് പോയിന്റുകളുള്ള 14 കളക്ഷന്‍ സെന്ററുകളുണ്ട്.
ഈ സയുക്ത സംരംഭത്തിലൂടെ ആറായിരത്തിലേറെ ലാബ് പരിശോധനകള്‍ സാധ്യമാകും. ജീനോമിക്സ്, പ്രോട്ടോമിക്സ്, മെറ്റാബോളോ മിക്സ്, ഓങ്കോപതോളജി, ട്രാന്‍സ്പ്ലാന്റ് ഇമ്മ്യൂണോളജി, ന്യൂബോണ്‍ സ്ക്രീനിങ് തുടങ്ങിയ പരിശോധനകളും സാധ്യമാകും.
ആരോഗ്യ മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനും കൂടുതല്‍ മെച്ചപ്പെട്ട [പരിശോധനാഫലങ്ങള്‍ ലഭിക്കാനും ന്യൂബെര്‍ഗ്, എം ഡി സി സ്കാന്‍സ് ആന്‍ഡ് ലാബ് സഹായകരമാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
എം ഡി സി സ്കാന്‍സ് പോലെ പരിചയസമ്പന്നരുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും തിരുവനന്തപുരത്തെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ഇനി മുതല്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള പരിശോധ സാധ്യമാകുമെന്നും ന്യൂബെര്‍ഗ് ഡയഗ്നോസ്റ്റിക്സ് ചെയര്‍മാനും എം ഡിയുമായ ദോ.ജി എസ് കെ വേലു പറഞ്ഞു. കേരളത്തില്‍ 12 ജില്ലകളില്‍ ന്യൂബെര്‍ഗ് സാന്നിധ്യമറിയിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
1996 മുതല്‍ തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് മെഡിക്കല്‍ സേവനങ്ങള്‍ നല്കുന്ന എം ഡി സി സ്കാന്‍സ് ആന്‍ഡ് ലാബ്സ് ന്യോബെര്ഗുമായുള്ള സംയുക്ത സംരംഭത്തിലൂടെ പുതുതലമുറ സാങ്കേതിക ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്ന് എം ഡി സി സ്കാന്‍സ് ആന്‍ഡ് ലാബ്സ് മാനേജിംഗ് ഡയറക്ടര്‍ എം.എന്‍ ഷിബു പറഞ്ഞു.