കോഴിക്കോട്: കൊയിലാണ്ടിയിലെ മൈക്രോ ലാബിൽ ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് വൈത്തിരി പൂന്തോട്ടത്തിൽ ജസീല തസ്നിയാണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നു.
സ്ഥാപനത്തിലെ ജീവനക്കാരാണ് ഉച്ചയോടുകൂടി മൃതദേഹം കണ്ടെത്തുന്നത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി വിവരം ശേഖരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമായിരിക്കും മൃതദേഹം വിട്ടുകൊടുക്കുക.
എന്താണ് ആത്മഹത്യയുടെ കാരണം അല്ലെങ്കിൽ ആത്മഹത്യ തന്നെയാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.