ഇസ്ലാമബാദ്: പാകിസ്താൻ്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തോഷഖന കേസിലാണ് കോടതി ഇമ്രാൻ ഖാനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. മറ്റ് രണ്ട് കേസുകളിൽ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.
കേസിൽ വാറണ്ട് പുറപ്പെടുവിച്ച കോടതി കേസ് കേൾക്കുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി. ഇമ്രാൻ തുടരെ കോടതിയിൽ ഹാജരാവാതിരുന്നതിനെ തുടർന്നാണ് ഇത്. ഇദ്ദേഹം ഹാജരാവാത്തതിനാൽ നേരത്തെ രണ്ട് തവണ കേസ് മാറ്റിവച്ചിരുന്നു.