തൃശൂര്‍: തൃശൂര്‍ ജില്ലയിലെ പുല്ലൂരില്‍ തെങ്ങിന്‍ പറമ്പിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ വെന്തുമരിച്ചു. ഊരകം സ്വദേശി മണമാടത്തില്‍ സുബ്രന്‍ (75) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. പറമ്പില്‍ തീപടരുന്നത് കണ്ട പ്രദേശവാസികള്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും തീ നിയന്ത്രണ വിധേയമാകാതെ വന്നതോടെ ഫയര്‍ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ഇതിനിടെയാണ്, പൊള്ളലേറ്റ നിലയില്‍ സുബ്രനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പറമ്പ് വൃത്തിയാക്കാനായി ജോലിക്ക് നിന്നതായിരുന്നു സുബ്രന്‍. തീപിടിത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.