തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിന തടവും 80000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചെര്‍പ്പുളശ്ശേരി സ്വദേശി റഷീദിനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജ് ലിഷ എസ് ശിക്ഷിച്ചത്.
2020 ഓഗസ്റ്റ് 25 നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്രസയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയില്‍ നിന്നും പീഡനവിവരം മനസിലാക്കിയ രക്ഷിതാക്കള്‍ പാവറട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.