നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം തുറമുഖം തീയറ്ററുകളിലേക്ക്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 10ന് ചിത്രം തീയറ്ററുകളിലെത്തും.
ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, തുടങ്ങി നീണ്ട താരനിരയാണ് അണിനിരക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗോപന്‍ ചിദംബരമാണ്. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി മൂവീസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവില്‍ പോളി അവതരിപ്പിക്കുന്നത്.
എഡിറ്റര്‍ – ബി. അജിത്കുമാര്‍, കലാസംവിധാനം – ഗോകുല്‍ ദാസ്, സംഗീതം – കെ ഷഹബാസ് അമന്‍, സഹനിര്‍മ്മാതാവ്- ജോസ് തോമസ്, മാര്‍ക്കറ്റിംഗ് പ്ലാന്‍ ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.
നേരത്തെ 2021 മെയ് മാസം സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് മഹാമാരി കാരണം റിലീസ് തീയതി നീട്ടിവെക്കുകയായിരുന്നു. പിന്നീട്ട് പല തവണ റിലീസ് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക തകരാറു മൂലം വീണ്ടും തീയതി മാറ്റിവെക്കുകയായിരുന്നു.