സേലം: വ്യായാമത്തിന്റെ ഇടവേളയില്‍ ഭക്ഷണം കഴിയ്ക്കുന്നതിനിടെ ബ്രെഡ് തൊണ്ടയില്‍ കുടുങ്ങി ബോഡി ബില്‍ഡര്‍ മരിച്ചു. സേലം ജില്ലയിലെ പെരിയ കൊല്ലപ്പട്ടി സ്വദേശിയായ എം ഹരിഹരന്‍ (21) ആണ് മരിച്ചത്.
കടലൂര്‍ ജില്ലയിലെ വടല്ലൂരില്‍ നടക്കുന്ന സംസ്ഥാനതല ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഞായറാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം. വ്യായാമം ചെയ്യുകയായിരുന്ന യുവാവ്, ഇടവേളയില്‍ ബ്രെഡ് കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസം തടസം അനുഭവപ്പെട്ട് ബോധം കെട്ടുവീണ ഹരിഹരനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കടലൂരിലെത്തിയിരുന്നു. 70 കിലോ താഴെയുള്ള വിഭാഗത്തിലാണ് ഹരിഹരന്‍ മത്സരിക്കാന്‍ തയ്യാറെടുത്തിരുന്നത്.