തിരുവനന്തപുരം: ഇന്ധന സെസ് വര്‍ധനവ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഇന്ന് ജനസദസുകള്‍ സംഘടിപ്പിക്കും. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സായാഹ്ന സദസുകള്‍ വൈകിട്ട് 4 മുതല്‍ രാത്രി എട്ട് മണി വരെയാണ് നടക്കുക.
ഇന്ധന സെസ്, വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വര്‍ധിപ്പിച്ചത് കേരളത്തിലെ സാധാരണക്കാരുടെ ജീവിതത്തെ ദുസഹമാക്കും. ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താനും സര്‍ക്കാരിന്റെ ജനദ്രോഹ ഭരണം തുറന്ന് കാട്ടാനുമാണ് കോണ്‍ഗ്രസ് ജനസദസുകള്‍ സംഘടിപ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.