ടെഹ്‌റാന്‍: പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്നത് തടയാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിഷം നല്‍കിയെന്ന നടുക്കുന്ന വെളിപ്പെടുത്തലുമായി ഇറാന്‍ ആരോഗ്യ സഹമന്ത്രി യൂനസ് പനാഹി.
ടെഹ്‌റാനിന്റെ ദക്ഷിണഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്വോം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് വിഷപ്രയോഗം നടത്തിയത്. നഗരത്തില്‍ നിന്നുള്ള പെണ്‍കുട്ടികളില്‍ ശ്വാസകോശ രോഗം വ്യാപകമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.
പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകളിലാണ് വിഷബാധയേറ്റത്. ഇത്തരം സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുവെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയാന്‍ ആഗ്രഹിക്കുന്നവരാണ് ഇതിനു പിന്നിലെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഇറാന്‍ അറിയിച്ചു.