കറാച്ചി : പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. കഴിഞ്ഞദിവസം രാവിലെ ബര്‍ഖാന്‍ ജില്ലയിലെ തിരക്കേറിയ രാഖ്നി ബസാര്‍ മേഖലയില്‍ മോട്ടോര്‍ ബൈക്കില്‍ ഘടിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.
അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ക്കും കടകള്‍ക്കും കേടുപാടുകളുണ്ട്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.