കൽപ്പറ്റ: വയനാട് പാപ്ലശേരിയിൽ കടുവയുടെ ജഡം കണ്ടെത്തി. ചുങ്കത്ത് കളപ്പുരയ്ക്കൽ അഗസ്റ്റിന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്.
വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കടുവയെ കിണറ്റിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് ഇരുളം ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
കിണറിൽ നിന്നും കടുവയുടെ ജഡം പുറത്തെടുത്തു . കടുവയുടെ ജഡത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വനപാലകർ അടക്കമുള്ളവർ സംഭവ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.