തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവതരണാനുമതി നൽകാത്തതിനാൽ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടനാ ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കില്ല. താൽക്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ബിൽ നാളേക്ക് ലിസ്ററ് ചെയ്തിരുന്നുവെങ്കിലും ഗവർണറുടെ അനുമതി ലഭിക്കാതിരുന്നതിനാൽ മാറ്റി വെക്കുകയായിരുന്നു.
അധിക സാന്പത്തിക ബാധ്യത വരുന്ന ബില്ലിന് ഗവർണർ അവതരണാനുമതി നൽകാത്തതിനാലാണ് ബിൽ നിയമസഭയുടെ ഷെഡ്യൂളിൽ നിന്ന് ഒഴിവാക്കിയത്.
സർവകലാശാല സെനറ്റും സിൻഡിക്കേറ്റും കാലാവധി അവസാനിച്ച് പിരിച്ചുവിട്ടാൽ, താൽക്കാലിക ഭരണ സമിതി രൂപീകരിക്കാനുള്ള ഗവർണർക്കാണ്. ഈ അധികാരം എടുത്തു കളയുന്നതാണ് ബിൽ. ഭേദഗതി പ്രകാരം താൽക്കാലിക ഭരണസമിതി രൂപീകരിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാകും.
ബില്ലിന്റെ കരട് കഴിഞ്ഞ ദിവസം നിയമസഭ പ്രസിദ്ധീകരിച്ചിരുന്നു. അധിക സാന്പത്തിക ബാധ്യത വരുന്ന ബില്ലായതിനാൽ അവതരിപ്പിക്കുന്നതിനു മുൻപ് ഗവർണറുടെ അനുമതി ആവശ്യമാണ്.
അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുളള ബിൽ പ്രതിപക്ഷത്തെ ഒഴിവാക്കാുള്ള സർക്കാർ ശ്രമമെന്ന ആരോപണം ഉയർന്നിരുന്നു.