ഡൽഹി മദ്യനയ അഴിമതി കേസിൽ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ഫെബ്രുവരി 20-ന് ചോദ്യംചെയ്യലിനായി എത്തണമെന്ന നിർദേശം സിസോദിയ പാലിച്ചിരുന്നില്ല. ധനവകുപ്പുകൂടി കൈകാര്യം ചെയ്യുന്ന താൻ ബജറ്റ് തയാറാക്കുന്ന തിരക്കിലാണെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്.ഹാജരാകാൻ സിസോദിയയ്ക്ക് സാവകാശം നൽകുമെന്ന് അറിയിച്ച സിബിഐ, ചോദ്യംചെയ്യൽ തീയതി പുതുക്കി നിശ്ചയിക്കുകയായിരുന്നു.
കേസിൽ സിസോദിയയെ ഒക്ടോബർ 17 ന് സിബിഐ ചോദ്യം ചെയ്തിരുന്നു.സിസോദിയകായി പ്രത്യേക ചോദ്യവലി തയ്യാറാക്കിയിട്ടുണ്ട് എന്നാണ് സിബിഐ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. മദ്യ നയ അഴിമതി കേസിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ് സിബിഐ യുടെ കുറ്റപത്രത്തിൽ പറയുന്നത്.