മധ്യപ്രദേശില്‍ രണ്ടു ബസുകളിലേക്ക് ട്രക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ മരണസംഖ്യ 14 ആയി. എട്ട് പേർ സംഭവസ്ഥലത്തും രണ്ട് പേർ സിധി ജില്ല ആശുപത്രിയിലും നാല് പേർ സഞ്ജയ് ഗാന്ധി ആശുപത്രിയിലും െവച്ചാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ് 56പേർ ചികിത്സയിൽ കഴിയുന്നുണ്ട്. സിധി ജില്ലയിലെ മൊഹാനിയ തുരങ്കത്തിന് സമീപമുള്ള ബർഖദ ഗ്രാമത്തിന് സമീപം രണ്ടു ബസുകളിലേക്ക് ട്രക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ട്രക്കിന്റെ ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.