തിരുവനന്തപുരം: നാളെ ജനശതാബ്ദി സർവീസ് ഇല്ലെന്ന് റെയിൽവേ അറിയിച്ചു. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദിയാണ് റദ്ദാക്കിയത്. തൃശൂർ പുതുക്കാട് റെയിൽവേ സ്റ്റേഷനുകളിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തിയത്.
ഉച്ചയ്ക്ക് 2.50 ന് പുറപ്പെടുന്ന ട്രെയിനാണ് പൂർണമായും റദ്ദാക്കിയത്. മറ്റന്നാൾ കണ്ണൂരിൽ നിന്ന് തിരിച്ചും ജനശതാബ്തി സർവീസ് നടത്തില്ല.