തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം. സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെൺകുട്ടിയെയാണ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതി വർക്കല ഇടവ സ്വദേശി ഷമീറിനെ (ബോംബെ ഷമീർ) മെഡിക്കൽ കോളജ് പൊലീസ് പിടികൂടി.
വെള്ളിയാഴ്ച രാത്രിയാണ് പീഡനശ്രമം ഉണ്ടായത്. രാത്രിയില്‍ വാര്‍ഡില്‍ നിന്ന് പെണ്‍കുട്ടി പുറത്തിറങ്ങിയപ്പോഴാണ് അതിക്രമം നേരിട്ടത്. മോഷണമുള്‍പ്പെടെ നിരവധി കേസുകളില്‍ ഷമീര്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കേസുകള്‍ നിലവിലുണ്ടെന്നാണ് വിവരം.