കൊച്ചി: യുവ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു. 31 വയസായിരുന്നു. ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്.
അഹാന കൃഷ്ണ, അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, ലെന, ലാൽ തുടങ്ങിയ വൻ താരനിര ചിത്രമായ നാൻസി റാണിയുടെ സംവിധായകനാണ് മനു ജെയിംസ്. മനുവിന്‍റെ കന്നി ചിത്രമായ നാൻസി റാണി പുറത്തിറങ്ങാനിരിക്കെയാണ് അവിചാരിത വിയോഗം.
നൈന മനു ജെയിംസ് ആണ് ഭാര്യ. രണ്ട് വര്‍ഷം മുമ്പാണ് മനു സംവിധായകനായ നാന്‍സി റാണിയുടെ ചിത്രം പ്രഖ്യാപിക്കുന്നത്.അടുത്തിടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അന്തിമ ഘട്ടത്തില്‍ എത്തിയിരുന്നു.
2004ല്‍ ‘ഐ ആം ക്യുരിയസ്’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയം തുടങ്ങിയ മനു ജെയിംസ് പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ സഹ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൃതദേഹം നാളെ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ഥാടന പളള്ളിയില്‍ സംസ്‌കരിക്കും.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നതിനിടയിലാണ് അന്ത്യം. നിർമ്മാതാവ് ബാദുഷ ഉൾപ്പടെ സിനിമാ മേഖലയിലെ നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്.