മധ്യപ്രദേശില്‍ രണ്ടു ബസുകളിലേക്ക് ട്രക്ക് ഇടിച്ചു കയറി എട്ട് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സിദ്ധിയിലെ മൊഹാനിയ തുരങ്കത്തിന് സമീപമുള്ള ബര്ഖദ ഗ്രാമത്തിലാണ് അപകടം നടന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ റാലിയില്‍ പങ്കെടുത്ത് മടങ്ങിയവരാണ് ബസിലുണ്ടായിരുന്നത്.ബസുകളുടെ പിന്നിലേക്കാണ് ട്രക്ക് ഇടിച്ചു കയറിയത്. ട്രക്കിന്റെ ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.