തിരുവനന്തപുരം: വേനല്‍ കടുക്കുന്നതിനാല്‍ സൂര്യാഘാത മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ നേരിട്ട് വെയില് കൊള്ളുന്നത് ഒഴിവാക്കണം.നിര്‍ജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കണം.
കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. കുട്ടികളെയോ വളർത്തു മൃഗങ്ങളെയോ നിര്‍ത്തിയിട്ട വാഹനത്തില്‍ ഇരുത്തി പോകരുത്.
നിര്‍മാണത്തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി. കാട്ടുതീയ്ക്കുള്ള സാധ്യതയും അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.