യു.എസിലെ ഫ്ലോറിഡയിൽ വെടിവയ്പിൽ മൂന്ന് മരണം. പ്രതി കെയ്ത് മെൽവിൻ മോസസിനെ ( 19 ) പൊലീസ് പിടികൂടി. ഓർലാൻഡോയിൽ പൈൻ ഹിൽസിൽ പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 11 മണിയോടെ 20കാരിയെ ഇയാൾ വെടിവച്ച് കൊന്നു. പിന്നാലെ രക്ഷപെട്ട ഇയാൾ അഞ്ച് മണിക്കൂറുകൾക്ക് ശേഷം ഇതേ സ്ഥലത്ത് തിരിച്ചെത്തി അവിടെയുണ്ടായിരുന്ന ഒരു ടെലിവിഷൻ റിപ്പോർട്ടറെയും തൊട്ടടുത്ത വീട്ടിലെ ഒമ്പതു വയസുകാരിയേയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.