തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച കലക്ടര്‍ക്കുള്ള റവന്യു വകുപ്പിന്റെ അവാര്‍ഡ് വയനാട് ജില്ലാ കലക്ടര്‍ എ ഗീതയ്ക്ക്. മികച്ച സബ് കലക്ടറായി മാനന്തവാടി സബ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മിയെയും തെരഞ്ഞെടുത്തു. മികച്ച റവന്യു ഡിവിഷനല്‍ ഓഫിസറായി തെരഞ്ഞെടുത്തത് പാലക്കാട്ടെ ഡി അമൃതവല്ലിയെയാണ്.
മികച്ച കലക്ടറേറ്റ്, മികച്ച റവന്യു ഡിവിഷനല്‍ ഓഫിസ് എന്നീ അവാര്‍ഡുകള്‍ വയനാടും മാനന്തവാടിയും സ്വന്തമാക്കി. മികച്ച താലൂക്ക് ഓഫിസായി തെരഞ്ഞെടുത്തത് തൃശൂരിനെയാണ്. റവന്യു ദിനമായ നാളെ കൊല്ലം ജില്ലയില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.