മുംബൈ: മുംബൈയിലെ ധാരാവിയിലുള്ള കമലാ നഗര്‍ ചേരിയില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന് പ്രദേശവാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. പത്തോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്.
അതേസമയം, അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പ്രദേശത്ത് രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തുകയാണ്.