കൊച്ചി: കണ്ടയ്‌നര്‍ ലോറിയില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. തോപ്പുംപടി സൗദി സ്വദേശി ഷിബിനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.
മുളവുകാട് വല്ലാര്‍പാടം ബസിലിക്കയ്ക്ക് മുന്‍പില്‍ ഇന്നു രാവിലെയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് പുതുവൈപ്പിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന പുരുഷോത്തമന്‍ (33) ആണ് മരിച്ചത്. സര്‍വീസ് റോഡിലൂടെ വന്ന കണ്ടയ്‌നര്‍ ലോറി അനുവദനീയമല്ലാത്ത യൂടേണ്‍ തിരിഞ്ഞതോടെ എതിര്‍ വശത്തുനിന്ന് വന്ന ഇരുചക്രവാഹനം ലോറിക്കടിയില്‍ പെടുകയായിരുന്നു.