കോഴിക്കോട്: കോഴിക്കോട് ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീണ് 23കാരന്‍ മരിച്ചു. കോളിക്കല്‍ ആശാരിക്കണ്ടി അബ്ദുല്‍ നാസറിന്റെ മകന്‍ അനീസ് ആണ് മരിച്ചത്. ഇന്നു രാവിലെ ബാലുശ്ശേരി എകരൂല്‍ കരുമലയില്‍ വെച്ചായിരുന്നു അപകടം.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അനീസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. കോളിക്കലില്‍ പിതാവിനൊപ്പം ബേക്കറി നടത്തി വരികയായിരുന്നു അനീസ്.