കോഴിക്കോട് : കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സ്വദേശികളായ അമ്പാടി( 19 ), അമല്‍( 21 ) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.
മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. പ്രതികളും പെണ്‍കുട്ടിയും ഏറെ നാളായി സുഹൃത്തുക്കളാണ്. ശനിയാഴ്ച രാത്രി പെണ്‍കുട്ടിയെ പ്രതികള്‍ താമസ്ഥലത്തേക്ക് വിളിച്ചു വരുത്തി
ബലമായി മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു.
തുടര്‍ന്ന് പെണ്‍കുട്ടി സുഹൃത്തിനെ വിളിച്ചുവരുത്തി ആശുപത്രിയിലും വീട്ടിലേയ്ക്കും പോവുകയായിരുന്നു. അടുത്ത ദിവസം വിദ്യാഭ്യാസ സ്ഥാപനത്തിലെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അദ്ധ്യാപകര്‍ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.